തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പീച്ചിക്കടുത്ത് മുടിക്കോടുനടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാതൃഭൂമി ന്യൂസിനോട് സംസാരിക്കയായിരുന്നു. മറ്റുള്ള യുവാക്കൾക്ക് അവസരം കിട്ടട്ടെ. മത്സരിക്കാൻ കുറെക്കാലമായി ശ്രമിക്കുന്ന ആളുകൾക്ക് അവസരമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്തിൽ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകണമെന്ന് കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.