കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ്.

20 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തും. കോട്ടയത്ത് പി.ജെ. ജോസഫ് മത്സരിക്കുകയാണെങ്കിൽ പിന്തുണനൽകും.

കോൺഗ്രസുമായി സഹകരിക്കാൻ പാർട്ടി തയ്യാറായിട്ടും അവരവഗണിച്ചു. ഇതിനോടുള്ള പ്രതിഷേധം കൂടിയായാണ് സ്ഥാനാർഥികളെ രംഗത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലുൾപ്പെട്ട പൂഞ്ഞാറിലെ എം.എൽ.എ.യാണ് പി.സി. ജോർജ്.

content highlights: will contest from pathanamthitta says p c george