തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ.യ്ക്ക് കൈമാറാൻ താത്പര്യം കാണിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വർണക്കടത്ത് കേസിൽ സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്യുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ബാലഭാസ്കറിന്റെ മരണത്തിലും സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്. ഈ കേസ് സി.ബി.ഐ.യ്ക്കുവിട്ട നടപടിയെ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര മാനങ്ങളുള്ളതും സംസ്ഥാനത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയതുമായ സ്വർണക്കടത്ത് കേസ് സി.ബി.ഐ.യ്ക്കു വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ, ഇത് മുഖവിലയ്ക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ല.
ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് സംശയങ്ങൾ വർധിപ്പിക്കുന്നതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.