കൊച്ചി: നടിയെ അക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് നടൻ ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്‌സാപ്പ് സന്ദേശം പുറത്തായി. തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്.

മെസേജുകൾ അയയ്ക്കുന്നത് സുരക്ഷിതമല്ലെന്നും തന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. നിരവധിതവണ വാട്‌സാപ്പിൽ കോൾ വിളിച്ചതിനുശേഷം മറുപടി ലഭിക്കാതെ വന്നതോടെയാണ് മെസേജ് അയച്ചിരിക്കുന്നത്.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്ന് ബാലചന്ദ്രകുമാർ പിന്മാറുകയാണെന്ന കാര്യം മെസേജിലൂടെ അറിയിച്ചതും സന്ദേശത്തിലുണ്ട്. 2021 ഏപ്രിൽ 10, 11 തിയതികളിലെ സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്വകാര്യ വാർത്താ ചാനലാണ് സന്ദേശം പുറത്തുവിട്ടത്.

content highlights: whats app message between balachandra kumar and dileep comes out