കൊൽക്കത്ത: ബംഗാൾ, അസം നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും.

ബംഗാളിലെ 30 മണ്ഡലങ്ങളിലും അസമിലെ 47 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ബംഗാളിൽ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായും അസമിലെ 126 സീറ്റിലേക്ക് മൂന്ന്ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുക. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

ബംഗാളിലെ പുരുളിയ, ബാങ്കുറ, ഝാർഗ്രാം, പൂർബ-പശ്ചിമ മേദിനിപ്പുർ ജില്ലകളിലെ മണ്ഡലങ്ങൾ ശനിയാഴ്ച വിധിയെഴുതും.

10,288 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 659 കമ്പനി കേന്ദ്രസേനയെ ആണ് വിന്യസിച്ചിരിക്കുന്നത്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ലോക്‌സഭാ മണ്ഡലമായ മേദിനിപ്പുർ, ശുഭേന്ദു അധികാരിയുടെ കുടുംബത്തിന് സ്വാധീനമുള്ള കാന്ഥി മേഖലകൾ ആദ്യഘട്ടത്തിൽ വിധിയെഴുതും.

അസമിലെ 12 ജില്ലകിളിലായി 11,537 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്.

Content Highlights: West Bengal Assembly Election 2021