തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ വർധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

സൂര്യാഘാതം ഒഴിവാക്കാനുള്ള നിർദേശങ്ങൾ

* രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

* നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക

* പരമാവധി ശുദ്ധജലം കുടിക്കുക

* പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

Content Highlights: weather warning in kerala