തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മഴപെയ്തേക്കാം. കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്.

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമർദം രൂപംകൊള്ളും. ഇതിന്റെ ഫലമായി 25-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 35-45 കിലോമീറ്റർ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ 25, 26 തീയതികളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Content Highlights: weather forecast in kerala, chance for raining and lightning