പാലക്കാട്: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ മരിച്ച കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ ഹർത്താൽ നടത്തും.

ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രവിതരണം എന്നിവ തടസ്സപ്പെടുത്തില്ല. വാഹനങ്ങൾ തടയില്ല.

നിർബന്ധമായി കടകൾ അടപ്പിക്കില്ല. ഹർത്താൽ ദിനാചരണം മാത്രമാണ് നടത്തുന്നത്. എല്ലാവരും ഹർത്താലിനോട് സഹകരിക്കണമെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തെ തുടർന്ന് കരിമ്പുഴ-ഒന്ന് വില്ലേജിനെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് .

Content Highlights: walayar case-palakkad harthal