വാളയാർ: കേസിൽ പ്രതികളായവർ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിരുന്നവർ തന്നെയാണെന്ന് ആവർത്തിച്ച് വാളയാറിലെ പെൺകുട്ടികളുടെ അമ്മ. പ്രതിപ്പട്ടികയിൽപ്പെട്ടവർ പാർട്ടിപ്രവർത്തകരല്ലെന്ന് ജില്ലയിൽ നടത്തിയ വിശദീകരണയോഗങ്ങളിൽ സി.പി.എം. നേതാക്കൾ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുട്ടികളുടെ അമ്മ. പാർട്ടിയുടെ ഫണ്ടുപിരിവിനും മറ്റും പോകുന്നവരാണ് പ്രതികളായിരുന്നവരെന്ന് അമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും കേസിൽ അപ്പീൽ നൽകുന്നതുവഴി നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.