ശാസ്താംകോട്ട: നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണം കൊലപാതകമാണോ തൂങ്ങിമരണമോണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയാതെ പോലീസ്. പഴുതുകളടച്ചാണ് പോലീസ് അന്വേഷണം. എന്നിട്ടും മരണം എങ്ങനെയായിരുന്നെന്നതുസംബന്ധിച്ച് വ്യക്തതയില്ല.

വിവാഹശേഷം താന്‍ അഞ്ചുതവണ വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് കിരണ്‍ പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ നിരവധിപേരില്‍നിന്ന്‌ മൊഴി ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമെന്നാണ് കണ്ടെത്തല്‍.

കൊന്ന് കെട്ടിത്തൂക്കിയതാണോ അതോ തൂങ്ങിമരണമാണോ എന്ന കാര്യത്തില്‍ നിലവിലെ അന്വേഷണത്തില്‍ തെളിയാത്ത സാഹചര്യത്തിലാണ് വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് ഡയറക്ടര്‍ കൂടിയായ ഡോ. ശശികല ശാസ്താംനടയിലെ കിരണിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഉയരക്കുറവുള്ള വെന്റിലേഷനില്‍ തൂങ്ങിമരിച്ചതാണ് സംശയത്തിനിടയാക്കിയത്.

content highlights: vismaya death case: thrashed vismaya five times- says kiran