പന്തളം: ജന്മനാ ഒരുവൃക്കമാത്രമുള്ള യുവാവ് അത് തകരാറിലായതോടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുകയാണ്. മാതൃഭൂമി മുടിയൂർക്കോണം ഏജന്റ് പന്തളം മുളമ്പുഴ ലക്ഷ്മിനിവാസിൽ എസ്.സുകുമാരന്റെ മകൻ എസ്.വിധുവാണ് (33) സഹായം തേടുന്നത്. ബി.എസ്‌സി.നഴ്സിങ് പഠനം പൂർത്തിയാക്കി ചെന്നൈ എസ്.ആർ.എം. ആശുപത്രിയിൽ ജോലിനോക്കി വരുമ്പോഴാണ് രോഗം കണ്ടുപിടിച്ചത്. ഉടൻതന്നെ ഡയാലിസിസും തുടങ്ങി. ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ വീതം ഡയാലിസിസ് ചെയ്യണം. ഒരു വൃക്ക മാത്രമായതിനാൽ ഇത് എത്രയും വേഗം മാറ്റിവെയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അച്ഛൻ സുകുമാരൻ വളരെനാളായി പത്രവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. ഇതിൽനിന്ന് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ചെലവിനും ചികിത്സാച്ചെലവിനും ആകെയുള്ളത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും വലിയതുക വേണ്ടിവരും. ഇതിനു പുറമേ വൃക്കദാതാവിനെയും കണ്ടെത്തേണ്ടതുണ്ട്. നല്ല മനസ്സുകൾ സഹായിച്ചാൽ ശസ്ത്രക്രിയ വേഗം നടത്തി മകന്റെ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുകുമാരനും കുടുംബവും.ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുവാനായി എസ്.വിധുവിന്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് പന്തളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-41022200010623. ഐ.എഫ്.എസ്.സി.-SYNB0004102. ഫോൺ നമ്പർ-9495508826.
cotent highlights: Vidhu seeks help