മംഗളൂരു: ഇന്ത്യയിലെ മുസ്ലിങ്ങള്‍ ജിഹാദികളാകില്ലെന്നും അവരുടെ ഡി.എന്‍.എ. ഹിന്ദുക്കളുടേതായതാണ് ഇതിന് കാരണമെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്‍. സിദ്ധാപുരയില്‍ വി.എച്ച്.പി.യും ബജ്രംഗ്ദളും സംഘടിപ്പിച്ച ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ഗോറിയും ഗസ്‌നിയും ആദ്യം ഹിന്ദുക്കളായിരുന്നു. പിന്നീട് മതം മാറിയതാണ്. മൈസൂര്‍ ഭരിച്ച ഹൈദരാലിയും ടിപ്പു സുല്‍ത്താനും അനുകരണീയരായ മാതൃകകളല്ല. അവര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റം നടത്തിയവരാണ്. എ.പി.ജെ.അബ്ദുല്‍ കലാമിനെയും ക്യാപ്റ്റന്‍ അബ്ദുള്‍ ഹമീദിനെയുമാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ മാതൃകയാക്കേണ്ടത്- ജയിന്‍ പറഞ്ഞു.

ബജ്രംഗ്ദള്‍ ആന്ധ്ര, കര്‍ണാടക മേഖലാ കണ്‍വീനര്‍ സൂര്യനാരായണ, വി.എച്ച്.പി. ദക്ഷിണ മേഖലാ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. എം.ബി. പുരാണിക്ക്, അര്‍മേറി കാലഞ്ചേരി മഠാധിപതി ശാന്തമല്ലികാര്‍ജുന സ്വാമി എന്നിവരും പ്രസംഗിച്ചു.