ആലപ്പുഴ: അടൂർ പ്രകാശ് സമുദായത്തിലെ കുലംകുത്തിയെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയാൾ പിതാവിനെപ്പോലും മറന്നുപ്രവർത്തിക്കുകയാണ്. കോന്നി ഉപതിരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനെ നിർദേശിക്കുകയും അവിടെ ഈഴവസ്ഥാനാർഥി വേണമെന്ന ഡി.സി.സി. നിർദേശത്തെ തള്ളുകയുംചെയ്ത നടപടിയോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കപട മതേതരവാദിയാണ് അടൂർ പ്രകാശ്. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം എടുത്ത് മടിയിൽവെക്കും. കോന്നിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഈഴവസമുദായമായാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി.

Content Highlights:  Vellappally against Adoor Prakash