ഹരിപ്പാട്: ഓട്ടോറിക്ഷാ, ലോറി എന്നിവയുടെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും. 40 ശതമാനമാണ് വര്‍ധന. 1000 സി.സി.യില്‍ കൂടുതലുള്ള കാറുകള്‍ക്കും ഇതേ നിരക്കാണ്. 1000 സി.സി.വരെയുളള സ്വകാര്യകാറുകള്‍ക്കും 75 സി.സി. വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കും ടാക്‌സി കാറുകള്‍ക്കും വര്‍ധനയില്ല.

ഓരോ വിഭാഗത്തിലെയും വാഹനങ്ങള്‍ അപകടങ്ങളിലൂടെ വരുത്തിവെച്ച ബാധ്യതയുടെ കണക്കെടുത്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) ആണ് പ്രീമിയം പുതുക്കിയത്.
Vehicle Insurance Table