കൊച്ചി: കേരളത്തിലെ സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ അണിയറയിൽ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും കേസുകൾ ഒത്തുതീർപ്പാകുന്നത് അതിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയെല്ലാം തകർത്തുകൊണ്ടുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുകയാണ്. അതിനെതിരായി ഈ രാജ്യത്തെ ജനാധിപത്യ ചേരിയെ ഒരുമിപ്പിച്ചു നിർത്താനുള്ള ദൗത്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

content highlights: vd satheesan alleges cpm-bjp deal