തിരുവനന്തപുരം: വയലാർ സാഹിത്യ അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽനിന്ന് ഏഴാച്ചേരി രാമചന്ദ്രൻ ഏറ്റുവാങ്ങി. ‘ഒരു വെർജീനിയൻ വെയിൽക്കാലം’ എന്ന കവിതാസമാഹാരമാണ് ഒരു ലക്ഷം രൂപയും ശില്പവും ഉൾപ്പെടുന്ന അവാർഡിന് അർഹനാക്കിയത്.

രാജ്ഭവനിൽ കോവിഡ് േപ്രാട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായി. മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി പത്താംക്ലാസ് ജയിക്കുന്ന വിദ്യാർഥിക്ക് അയ്യായിരം രൂപയുടെ സ്കോളർഷിപ്പ് ജി.സൂര്യ തേജസ്വിനിക്ക് നേരത്തേ അയച്ചുകൊടുത്തു.

അവാർഡ് സമർപ്പണത്തോടനുബന്ധിച്ചു നടക്കാറുള്ള, വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ ഓൺലൈൻ വഴി ഒരുക്കിയിരുന്നു.

Content Highlight: Vayalar Award presented to Ezhacheri