വൈക്കം: ഷെഫിന്‍ ജഹാന്‍ തീവ്രവാദിയെന്ന് ഉറച്ചുവിശ്വസിക്കുന്നതായി അഖിലയുടെ (ഹാദിയ) അച്ഛന്‍ കെ.എം.അശോകന്‍ പറഞ്ഞു. നിയമപോരാട്ടവുമായി മുന്നോട്ടുപോകും. റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും. ഇക്കാര്യത്തില്‍ കോടതിക്ക് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചത്. സുപ്രീം കോടതി പുറപ്പെടുവിച്ചത് പൂര്‍ണവിധിയല്ല. വിവാഹം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതിവിധി റദ്ദു ചെയ്‌തെന്നു മാത്രമേയുള്ളൂ. താന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുമ്പോള്‍ അഖില വിവാഹം കഴിച്ചിരുന്നില്ല. പിന്നീട് തട്ടിക്കൂട്ട് വിവാഹം നടത്തുകയായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.