തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌.എഫ്‌.ഐ. പ്രവർത്തകൻ അഖിലിനെ കുത്തിപ്പരിക്കേല്പിച്ച ശിവരഞ്ജിത്‌, നസീം എന്നിവരെ ജില്ലാ ജയിലിൽനിന്ന്‌ സെൻട്രൽ ജയിലിലേക്കു മാറ്റാൻ കോടതി അനുമതി നൽകി. പ്രതികളുടെ ആവശ്യപ്രകാരമാണ്‌ ഉത്തരവ്‌.

ജില്ലാ ജയിലിൽ കോളറഭീഷണിയും മറ്റു പ്രതികളുടെ ഉപദ്രവവും ഉള്ളതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നാണ്‌ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്‌. പ്രതികളുടെ പരാതി കളവാണെന്ന്‌ ജയിൽ അധികൃതർ കോടതിക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.

പ്രതികൾ നേരിട്ടാണ്‌ അനന്തു വധക്കേസിലെ പ്രതികളിൽനിന്ന്‌ ഭീഷണിയുള്ള കാര്യം മജിസ്‌ട്രേറ്റിനോടു പറഞ്ഞത്. ഇത്‌ അംഗീകരിച്ചാണ്‌ കോടതി ജയിൽമാറ്റം അനുവദിച്ചത്‌.

Content Highlights: University college murder attempt case culprits will moved to central jail