കൊച്ചി: നിർമാണത്തിലുള്ള കാൻസർ റിസർച്ച് സെന്ററിെന്റ ഒരു ഭാഗം തകർന്നുവീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. കളമശ്ശേരി ഗവ. മെഡിക്കൽ കോേളജിനു സമീപം നിർമാണത്തിലുള്ള കാൻസർ സെന്റർ കെട്ടിടത്തിെന്റ ഭാഗമാണ് നിലംപൊത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ കോൺക്രീറ്റിങ് നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

2000 ചതുരശ്ര അടിയോളം ഭാഗം അപകടത്തിൽപ്പെട്ടിട്ടുണ്ട്. സഹോദരങ്ങളായ ബഹ്റ (30), മനു ബഹ്റ (40), ജീവനക്കാരായ പിച്ച മുത്തു, തുഷാന്ത് (25), സമീർ ബാല (35), സുശിന്ത് (25) എന്നിവരെയാണ് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികൾ അടക്കമുള്ളവരെ നിർമാണ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് പ്രതിഷേധത്തിനും കാരണമാക്കി. തുടർന്ന് പോലീസെത്തിയതോടെയാണ് ജനങ്ങളെ അകത്തേക്ക് കടത്തിവിടാൻ കരാറുകാരൻ തയ്യാറായത്. സംഭവം നടന്ന ഉടനെ അപകടസ്ഥലത്തു നിന്ന്‌ അവശിഷ്ടങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച്‌ മാറ്റിക്കൊണ്ടിരുന്നത് നാട്ടുകാർ തടഞ്ഞു.

ഒരു വർഷം മുമ്പ് നിർമാണം തുടങ്ങിയതാണ് കാൻസർ റിസർച്ച്‌ സെന്റർ. നിർമാണം വൈകുന്നതിനെത്തുടർന്ന് നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഈ മാസം അഞ്ചിന് സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് നടന്ന വിലയിരുത്തലിൽ 2020 ജൂലായിൽ പൂർത്തിയാക്കണമെന്ന് നിർദേശവും നൽകിയിരുന്നു. നിർമാണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.

content highlights: Under - construction building collapses in Kalamassery Medical College