ചൊക്ലി: അവധിക്ക് നാട്ടിലെത്തിയ സൈനികനും ഭാര്യക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. രണ്ടുപേർ അറസ്റ്റിൽ. ഒരാളെ പോലീസ് തിരയുന്നു. ചൊക്ലി നിടുമ്പ്രം മഹാദേവക്ഷേത്രത്തിനടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ പഞ്ചാബിൽ സൈനികനായ വെണ്ടുട്ടായി സ്വദേശിയായ ഇരുപത്തേഴുകാരനെയും ഭാര്യ കോഴിക്കോട് ഓമശ്ശേരി സ്വദേശിനിയെയുമാണ്‌ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്നംഗസംഘം വീട്ടിൽ കയറി ആക്രമിച്ചത്.

നിടുമ്പ്രം ’കൃപ’യിൽ ഷിജു (42), പടിഞ്ഞാറേയിൽ ഹൗസിൽ പ്രകാശൻ (44) എന്നിവരെയാണ് ചൊക്ലി പോലീസ് ഇൻസ്പെക്ടർ പി.സുനിൽകുമാർ അറസ്റ്റ് ചെയ്തത്. മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടിനകത്തേക്ക് കടന്ന് യുവതിയെ കൈയിൽ പിടിച്ചുവലിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

വീടിന്റെ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സുഹൃത്തിന്റെ ബന്ധുവിന്റെ വീട് ഇവർ വാടകയ്ക്കെടുത്തതായിരുന്നു. ഇക്കഴിഞ്ഞ 11-നാണ് സൈനികൻ അവധിക്ക് നാട്ടിലെത്തിയത്.

Content Highlights: two were arrested for acting moral policing  on Military officer and wife