എടപ്പാള്‍: കുട്ടികളുടെ അശ്ലീലചിത്രവും വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെയും സഹായികളെയും പോലീസ് അറസ്റ്റ്ചെയ്തു. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂര്‍ ഉണ്ണിയാല്‍ സ്വദേശി ഒട്ടുംപുറത്ത് അബ്ദുല്‍നാസര്‍ (25) എന്നിവരാണ് പിടിയിലായത്. സംഘാംഗമായ പൊന്നാനി സ്വദേശി അഫ്‌സല്‍ വിദേശത്താണ്.

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് കേരളത്തില്‍ ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

യൂനിസെഫ് ഇന്റര്‍പോള്‍ മുഖേന എ.ഡി.ജി.പി. (ക്രൈം) മനോജ് അബ്രഹാമിന് നല്‍കിയ സൂചനയെത്തുടര്‍ന്ന് കോഴിക്കോട് സൈബര്‍ഡോമും ചങ്ങരംകുളം പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

ചെറിയകുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഒരു പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതുവഴി കൈമാറുകയും പ്രചരിപ്പിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കേരളത്തിലാകെ 256 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. മലപ്പുറം ജില്ലയില്‍ 15 പേരും. അശ്വന്ത് ആണ് ഗ്രൂപ്പ് നിര്‍മിച്ചിട്ടുള്ളത്. ശേഷിക്കുന്നവരെല്ലാം പിന്നീട് വന്നുചേര്‍ന്നവരാണ്.

ഗ്രൂപ്പിലെ അംഗങ്ങളെല്ലാം കേസില്‍ പ്രതികളാകും