തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി തുടങ്ങും. ജൂലായ് 31 വരെ 52 ദിവസമാണ് നിരോധനം.

മന്ത്രിസഭയുടെ മറ്റു തീരുമാനങ്ങൾ:

* അജൈവ ഖരമാലിന്യം സംസ്കരിക്കാൻ, എറണാകുളം പെട്രോകെമിക്കൽ പാർക്കിനായി ഫാക്ടിൽനിന്ന് വാങ്ങിയതും കിൻഫ്രയുടെ കൈവശമുള്ളതുമായ 25 ഏക്കർ സ്ഥലത്ത് സാനിറ്ററി ലാൻഡ്ഫിൽ നിർമിക്കാൻ അനുമതിനൽകും. പരിസ്ഥിതിവകുപ്പിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും അനുമതി.

* കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിലെ വൈദ്യുതിവിഭാഗം ശക്തിപ്പെടുത്തും. പൊതുമരാമത്ത് വൈദ്യുതിവിഭാഗത്തിൽ പുതുതായി ആരംഭിച്ച പാരിപ്പള്ളി മെഡിക്കൽ കോളേജ്, കളമശ്ശേരി മെഡിക്കൽ കോളേജ്, പാലക്കാട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ് എന്നീ ഓഫീസുകളുടെയും തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ആറ്റിങ്ങൽ എന്നീ സെക്‌ഷൻ ഓഫീസുകളുടെയും പ്രവർത്തനത്തിന് 43 ലൈൻമാൻ തസ്തികകൾ താത്‌കാലികമായി സൃഷ്ടിക്കും.

* സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നിഷ്‌കർഷിച്ച തസ്തികകൾ സൃഷ്ടിക്കും. അസോസിയേറ്റ് പ്രൊഫസറുടെ നാല് തസ്തികകളും അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു തസ്തികയുമാണ് സൃഷ്ടിക്കുക.

Content Highlights: Trolling bans from June 9