തിരുവനന്തപുരം: കർണാടകത്തിലേക്കുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. പരിശോധനഫലം നിർബന്ധമാണെന്ന് റെയിൽവേ. വാക്സിനേഷൻ സർട്ടിഫിക്കറ്റിനുപുറമേ ആർ.ടി.പി.സി.ആർ. പരിശോധനകൂടി നിർബന്ധമാക്കി കഴിഞ്ഞദിവസമാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്.

തീവണ്ടിയിൽ ഇതുസംബന്ധിച്ച പരിശോധനയുണ്ടാകില്ലെങ്കിലും കർണാടകയിലെ സ്റ്റേഷനുകളിൽ ഇറങ്ങുമ്പോൾ പരിശോധനഫലം കൈവശമില്ലാത്ത യാത്രക്കാർക്കെതിരേ കർണാടക ആരോഗ്യവകുപ്പും പോലീസും നടപടിയെടുത്തേക്കും. ബസുകൾ, ടാക്സികൾ, സ്വകാര്യവാഹനങ്ങൾ എന്നിവയിൽ കർണാടകത്തിലേക്കുപ്രവേശിക്കുന്ന യാത്രക്കാർക്കും വ്യവസ്ഥ ബാധകമാണ്.

ചെക്പോസ്റ്റുകളിലും പരിശോധനയുണ്ടാകും. മഹാരാഷ്ട്രയിൽനിന്നുള്ള യാത്രക്കാർക്കും ഈ വ്യവസ്ഥകൾ ബാധകമാണ്.