തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്ന് വിമാനമാർഗം കേരളത്തിലേക്ക്‌ എത്തുന്നവർക്ക് ഹോം ക്വാറന്റീൻ വേണ്ടെന്ന് കേന്ദ്രം. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കരുതണം.

വാക്സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്കാർ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇ പാസ് നേടിയിരിക്കണം.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

Content Highlights : Covid vaccination or RTPCR Negative Certificate is mandatory for domestic passengers in India