തിരുവനന്തപുരം: കേരളത്തിലെ പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വിനോദസഞ്ചാര വകുപ്പ് വർഷംതോറും നടത്തുന്ന ഉത്സവത്തിലേക്കു പാരമ്പര്യ കലാസംഘങ്ങളിൽനിന്നും കലാകാരൻമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ജനുവരിയിൽ എല്ലാ ജില്ലകളിലും നടത്തുന്ന ഈ പരിപാടിയിലേക്കുള്ള അപേക്ഷകൾ 30-നകം ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്), ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2560426.