തൃശ്ശൂര്‍: ആയിരം രൂപ കൊടുത്ത് ഗുരുവായൂരില്‍ എളുപ്പത്തില്‍ ദര്‍ശനമെന്നത് ഇടതുസര്‍ക്കാര്‍ ശബരിമലയില്‍ ഒഴിവാക്കിയ പദ്ധതി. ക്ഷേത്രവിശ്വാസിസമൂഹവും ഹിന്ദുമതസംഘടനകളും ഗുരുവായൂരിലെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരേ വ്യാപക പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

ഭക്തിയുടെ പേരില്‍ കോടികള്‍ ലാഭം നേടാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. നെയ്!വിളക്കിന് നേര്‍ച്ചരസീതെടുക്കുന്നവര്‍ക്കാണ് പ്രത്യേക ദര്‍ശനം നല്‍കുന്നത്. നെയ്!വിളക്കിന് ടിക്കറ്റെടുക്കുമ്പോള്‍ പണച്ചെലവൊന്നും ദേവസ്വത്തിന് വരുന്നില്ല. മറ്റ് നേര്‍ച്ചകളില്‍ പ്രസാദം നല്‍കുമ്പോള്‍ നെയ്!വിളക്കിന് പ്രത്യേക പ്രസാദമില്ല. നെയ്!വിളക്ക് ക്ഷേത്രത്തില്‍ വെയ്ക്കാന്‍പോലും അനുവദിക്കുന്നില്ല. ഇതിന്റെ രശീതുമായി ക്ഷേത്രത്തിലേക്ക് പ്രത്യേക വരിയിലൂടെ കടത്തിവിടുക മാത്രമാണ് ചെയ്യുക. പ്രതിദിനം 500 പേര്‍ നെയ്!വിളക്ക് നേര്‍ച്ച നടത്തിയാല്‍ 5,00,000 രൂപ കിട്ടും. ഇതില്‍ ഒരുരൂപ പോലും ചെലവില്ലെന്നതാണ് പ്രത്യേകത.

മുമ്പ് ശബരിമലയില്‍ 1000 രൂപ അന്നദാനനിധിയിലേക്ക് സംഭാവന ചെയ്താല്‍ പ്രത്യേക ദര്‍ശനം നല്‍കുന്ന പദ്ധതിയുണ്ടായിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി എല്‍.ഡി.എഫ്. കാലത്തെ ഭരണസമിതിയാണ് റദ്ദാക്കിയത്. അന്ന് കിട്ടിയിരുന്ന 1000 രൂപ അന്നദാനനിധിയിലേക്കാണ് പോയിരുന്നത്.

പുതിയ പദ്ധതിയല്ലെന്ന് ദേവസ്വം ചെയര്‍മാന്‍

ആയിരം രൂപയ്ക്ക് നെയ്വിളക്ക് നേര്‍ച്ച സമര്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക ദര്‍ശനം നല്‍കാനുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ തീരുമാനം പുതിയ പദ്ധതിയല്ലെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 4500 രൂപയ്ക്ക് നെയ്!വിളക്ക് നേര്‍ച്ച സമര്‍പ്പിച്ചാല്‍ അഞ്ചുപേര്‍ക്ക് പ്രത്യേക ദര്‍ശനം സാധ്യമായിരുന്നു. മൂന്നുവര്‍ഷമായി ഇത് നിലവിലുണ്ട്. ഈ പദ്ധതി ലളിതവത്കരിച്ചതാണ് ആയിരം രൂപയ്ക്ക് ഒരാള്‍ക്ക് ദര്‍ശനമെന്നത്. ഒറ്റയ്ക്ക് എത്തുന്നവര്‍ പ്രത്യേക ദര്‍ശനത്തിനായി 4500 മുടക്കേണ്ടിവന്നിരുന്നു. അത്തരക്കാരുടെ അപേക്ഷ പരിഗണിച്ചാണ് 1000 രൂപയുടെ നെയ്!വിളക്ക് നേര്‍ച്ച ആവിഷ്‌കരിച്ചത്. വളരെ ദൂരെനിന്ന് വരുന്ന ഭക്തന്മാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം. മിക്കവാറും ഭക്തര്‍ ഇതിനെ പ്രശംസിച്ചു കത്തയയ്ക്കുന്നുണ്ട്. ഇതിന് വലിയ സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

നെയ്!വിളക്ക് നേര്‍ച്ച അര്‍പ്പിക്കുന്നവര്‍ക്ക് നേര്‍ച്ചക്കിറ്റ് നല്‍കുന്നുണ്ട്. ക്ഷേത്രത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന നെയ്!വിളക്ക് ഈ നേര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പണം കൊടുത്ത് സ്വാധീനിച്ച് ഭക്തര്‍ അകത്ത് കടക്കുന്നുവെന്ന ആക്ഷേപത്തിനും ഇതിലൂടെ പരിഹാരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.