പൂച്ചാക്കൽ (ആലപ്പുഴ): തിരഞ്ഞെടുപ്പു കഴിയും വരെ ഇ.ഡി. വിളിച്ചാൽ പോകില്ലെന്ന്‌ മന്ത്രി തോമസ് ഐസക്. അരൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ പൂച്ചാക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു കഴിയുംവരെ തിരക്കാണ്. അതുകഴിഞ്ഞാൽ ബി.ജെ.പി.യുടെ പണി കഴിയും. ഇ.ഡി. അറസ്റ്റ്‌്‌ ചെയ്താൽ ജാമ്യമെടുക്കും. ജനങ്ങൾ ഇതിനെല്ലാം ഉത്തരം പറഞ്ഞോളും. 25 വർഷംകൊണ്ടുചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങളാണു നാലഞ്ചു വർഷത്തിനുള്ളിൽ കിഫ്ബി വഴി പൂർത്തീകരിക്കുന്നത്. ഭരണഘടന അനുസരിച്ചുള്ള കാര്യമേ ചെയ്യുന്നുള്ളൂ. 60,000 കോടി രൂപയുടെ വികസന പദ്ധതികളിൽ 10,000 കോടി രൂപ ആയപ്പോൾ തന്നെ വലിയ മാറ്റങ്ങളാണു കാണാനുള്ളതെന്നും മന്ത്രി പറഞ്ഞു.