കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അപകീര്‍ത്തികരമായ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചു. കമ്മിഷന്‍ സ്വമേധയാ ഉള്‍പ്പെടുത്തിയ പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലുള്ള ഭാഗങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.
ഹര്‍ജി അടുത്തയാഴ്ച പരിഗണനയ്ക്കുവരും. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. 2013-ല്‍ കമ്മിഷനെ നിയോഗിച്ചത് ആറ്് പരിഗണനാ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ്. പിന്നീട് കമ്മിഷന്‍ സ്വമേധയാ പരിഗണനാവിഷയം വിപുലപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലേക്കുകൂടി കടന്നുള്ള കമ്മിഷന്റെ പ്രവര്‍ത്തനം സമാന്തര അന്വേഷണം പോലെയായി. നടപടിക്രമം പാലിക്കാതെയുള്ള റിപ്പോര്‍ട്ട് ദുരുദ്ദേശ്യപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ പോലീസിനെ സ്വാധീനിച്ചുവെന്ന് തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ നിഗമനത്തിലെത്തി. നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ കമ്മിഷനില്‍ ചില തത്പരകക്ഷികള്‍ ഉന്നയിച്ച ആക്ഷേപങ്ങളും അന്വേഷിച്ചു. പ്രതിസ്ഥാനത്തുള്ള സരിതാ നായരെ വിശ്വാസത്തിലെടുത്താണ് കമ്മിഷന്‍ മുന്നോട്ടുപോയത്.
സരിത 2013 ജൂലായില്‍ എഴുതിയതെന്നു പറയുന്ന കത്ത് 21 പേജുള്ളതാണെന്ന് മൊഴിയുണ്ടെന്നിരിക്കേ 25 പേജുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശകളിലധികവും. കത്ത് കമ്മിഷന്റെ പരിഗണനാ വിഷയമല്ലാതിരുന്നിട്ടും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു.