തിരുവനന്തപുരം: പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടു വരെ നടത്താൻ തീരുമാനിച്ചിരുന്ന, 2018-19 അധ്യയനവർഷത്തെ എൽ.പി./യു.പി. വിഭാഗങ്ങളിലെ അറബിക്/ ഉറുദു/ സംസ്കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷ മേയ് 16 മുതൽ 23 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഓഗസ്റ്റിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in ൽ ലഭ്യമാണ്.