തിരുവനന്തപുരം: വികസന പദ്ധതികളുടെ നടത്തിപ്പിന് പ്രകൃതി വിഭവങ്ങളുടെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള ഉപയോഗം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ടെക്‌നോളജി മിഷന്‍ 2035 നടത്തിയ ആശയസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വം, ഭൗതിക സാഹചര്യം, പരമ്പരാഗത വിജ്ഞാനം എന്നിവ പ്രയോജനപ്പെടുത്തി ഉത്പാദനമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റ് ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ കക്കോദ്കര്‍ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ഡ പ്രൊഫ. പ്രഭാത് രാജന്‍, നാഷണല്‍ സെന്റര്‍ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേറ്റേഴ്‌സ് ചെയര്‍മാന്‍ എ.പി ദേശാപാണ്ഡേ, വൈസ് ചെയര്‍മാന്‍ ഡോ. ജയരാമന്‍, ഡോ. സുരേഷ്ദാസ് എന്നിവര്‍ സംസാരിച്ചു.

ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ്‌സ ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സി്ല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേറ്റേഴ്‌സ്, ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക കൗണ്‍സില്‍ എന്നിവ സംയുക്തമായിട്ടാണ് സംവാദം സംഘടിപ്പിച്ചത്.