തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒളിച്ചോടാനാവില്ല എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദുരന്തത്തിന് വഴിയൊരുക്കിയ സംഭവങ്ങളെ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് അയച്ചുകൊടുത്തത് ആഭ്യന്തരമന്ത്രിയുടെ പങ്ക് മറച്ചുവെയ്ക്കാനാണ്.
ഇത് കേട്ടുകേഴ്വിയില്ലാത്ത നടപടിയാണ്. കുറ്റവാളികളായ പോലീസുദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഏതറ്റംവരെയും രമേശ് പോകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ വെടിക്കെട്ടിന് അനുമതി നല്‍കിയതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടുകൂടിയാണ് അഭ്യന്തര മന്ത്രി വെടിക്കെട്ടിന് നിര്‍ദ്ദേശം നല്‍കിയത്. ഇതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രം മതിയെന്ന് വാശിപിടിക്കുന്നത് എന്നും വി.എസ്. പറഞ്ഞു.