27 അംഗ സംഘത്തിലെ നാലുപേര്‍ മലയാളികളുമാണ്. അഞ്ചുപേര്‍ മടങ്ങി. ബാക്കിയുള്ളവര്‍ അടുത്ത അഞ്ച് ദിവസംകൂടി ഇവിടെയുണ്ടാകും.
പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു സംഘം കേരളത്തിലെത്തിയത്. പ്രധാനമന്ത്രിയോടൊപ്പം എയിംസിലെ ചീഫ് ഡയറക്ടര്‍ െപ്രാഫ. എം.സി.മിശ്ര, ട്രോമാ സര്‍ജറി മേധാവി ഡോ. സുഷ്മ സാഗര്‍, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മനീഷ് സിംഗാള്‍, സീനിയര്‍ ട്രോമാ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. സുബോധ്കുമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ ആദ്യസംഘം സംഭവദിവസം രാവിലെ 10.30ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു.
ഇതിനുപിന്നാലെ എല്ലാവിധ സജ്ജീകരണങ്ങളും ജീവന്‍രക്ഷാ മരുന്നുകളുമായി രണ്ടാം സംഘവും പുറപ്പെട്ടു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്ളാസ്റ്റിക് സര്‍ജറി മേധാവി െപ്രാഫ. മനോജ് ഝായുടെ നേതൃത്വത്തിലുള്ള സംഘവും സഫ്ദര്‍ജംഗ് ആശുപത്രിയിലെ പൊള്ളല്‍ചികിത്സാ വിദഗ്ദ്ധന് ഡോ. പിയൂഷ് കെ.ദയാലിന്റെ നേതൃത്വത്തിലെ സംഘവും ഇതിലുണ്ടായിരുന്നു.
ആദ്യസംഘം പ്രധാനമന്ത്രിക്കൊപ്പം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കും അവിടെനിന്ന് ഹെലികോപ്ടറില്‍ സംഭവസ്ഥലത്തും എത്തി. രണ്ടാം സംഘം മൂന്നരയോടെ തിരുവനന്തപുരത്തത്തെി. ഇതില്‍ ഒരു സംഘം കൊല്ലത്തേക്കും ഒരു സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും തിരിച്ചു.
രണ്ടാം സംഘം മെഡിക്കല്‍ കോേളജില്‍ എത്തുന്ന സമയത്ത് പൊള്ളലേറ്റ് 125ഓളം പേര് മെഡിക്കല്‍ കോേളജില്‍ എത്തിയിരുന്നു. അതില്‍ 65 ഓളം പേര് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഈ സംഘം പിറ്റേന്ന് രാവിലെ വരെ ഇവിടത്ത ജീവനക്കാരോടൊപ്പം വിശ്രമമില്ലാതെ വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലുമുള്ള രോഗികളെ പരിചരിച്ചു. മെഡിക്കല്‍കോേളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ് തുടങ്ങിയവര്‍ എല്ലാ സഹകരണവും ഉറപ്പാക്കി.
പതിനഞ്ചോളം സങ്കീര്‍ണ ശസ്ത്രക്രിയകളാണ് സംഘം നടത്തിയത്. ഇതോടൊപ്പം എയിംസിലെ ട്രോമ ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. കപില്‍ദേവ് സോണിയും മെഡിക്കല്‍ കോേളജിലെത്തി. പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നവര്‍ക്ക് ഒരു വിദഗ്ദ്ധന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കി.
രോഗികള്‍ക്ക് ആശ്വാസവുമായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമുണ്ടായിരുന്നു. ഇവര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് മടങ്ങി.