തിരുവനന്തപുരം :കേരളത്തില്‍ പുതിയ ബാറുകള്‍ അനുവദിച്ചതിലൂടെ യു.ഡി.എഫ്. സര്‍ക്കാറിന്റെ സമ്പൂര്‍ണ മദ്യനയത്തിന്റെ പൂച്ച് പുറത്തായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലുള്ള ഏതാനും ബാറുകളുടെ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാറാക്കി ലൈസന്‍സ് നല്‍കിയതിലൂടെ യു.ഡി.എഫ്. സര്‍ക്കാറിന്റെ ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമെന്ന നയം പൊള്ളയാണെന്ന് തെളിഞ്ഞു. പൂട്ടിയ ബാറുകളെല്ലാം ഫൈവ് സ്റ്റാറാക്കി ഉയര്‍ത്തിയാല്‍ അതിനെല്ലാം ലൈസന്‍സ് നല്‍കാമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും എ.കെ. ആന്റണിക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും വി.എസ്. ചോദിച്ചു.