തിരുവനന്തപുരം: കാവാലം എന്ന ദേശനാമത്തിന് കേരളീയമായ തനതുനാടകവേദിയെന്ന അര്‍ത്ഥം നല്‍കിയ കാവാലം നാരായണ പണിക്കര്‍ക്ക് തലസ്ഥാനം വിട നല്‍കി. അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ തൃക്കണ്ണാപുരത്തെ ' ഹരിശ്രീ ' യിലേക്ക് തിങ്കളാഴ്ച കേരളത്തിന്റെ സാംസ്‌ക്കാരികമനസ്സ് ഒന്നാകെയെത്തി. ഗുരുനാഥന് സംഗീതാഞ്ജലി അര്‍പ്പിച്ചുകൊണ്ടാരുന്നു ശിഷ്യരുടെ ആദരം. നടന്‍ നെടുമുടിവേണുവിന്റെ നേതൃത്വത്തില്‍ കാവാലത്തിന്റെ താളബദ്ധമായ ഒട്ടേറെ ഗാനങ്ങള്‍ അഞ്ജലിയായി. അദ്ദേഹത്തിന്റെ നാടകക്കളരിയിലൂടെ രംഗപ്രവേശം നടത്തിയ ശിഷ്യഗണങ്ങളില്‍ പലരും വിതുമ്പി.
മൃതദേഹം തിരുവനന്തപുരത്തുനിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ കാവാലത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ ഉച്ചക്ക് 3.30വരെ പൊതുദര്‍ശനത്തിന് വെക്കും. അന്ത്യകര്‍മ്മങ്ങള്‍ക്കായി സ്വന്തംവീടായ ശ്രീഹരിയിലെത്തിക്കും. വൈകിട്ട് 4.45നാണ് ശവസംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സിനിമാ-നാടകപ്രവര്‍ത്തകരും ശിഷ്യരും നാടകാസ്വാദരും തൃക്കണ്ണാപുരത്തേക്ക് ഒഴുകിയത്തെി.
ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഭാര്യ ശാരദാമണിയെയും മകന്‍ കാവാലം ശ്രീകുമാറിനെയും ആശ്വസിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി മന്ത്രിമാരായ ഡോ. തോമസ് ഐസക്ക,് വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്തീന്‍, സി.രവീന്ദ്രനാഥ്, എ.കെ.ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പുതുശ്ശേരി രാമചന്ദ്രന്‍,എം.പിമാരായ ശശിതരൂര്‍, സുരേഷ് ഗോപി, എം.ബി.രാജേഷ്, എം.എല്‍.എമാരായ കെ. മുരളീധരന്‍, സുരേഷ്‌കുറുപ്പ്, കെ.എസ്. ശബരീനാഥ്, ഒ.രാജഗോപാല്‍, മുകേഷ്, പ്രതിഭാഹരി, വി.ഡി.സതീശന്‍, എ.എന്‍.ഷംസീര്‍, എം.സ്വരാജ്, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, എം.എ.ബേബി, പി.കെ.അബ്ദുറബ്ബ്, എം.കെ.മുനീര്‍, വി.സുരേന്ദ്രന്‍പിള്ള, മുന്‍സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പന്ന്യന്‍ രവീന്ദ്രന്‍, തെന്നലബാലകൃഷ്ണപിള്ള, ജോണിനെല്ലൂര്‍, വൈക്കംവിശ്വന്‍, വി.മുരളീധരന്‍ പോലീസ് മേധാവി ലോകനാഥ് ബഹ്‌റ, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ ടി. രാജീവ് നാഥ്, ലെനിന്‍ രാജേന്ദ്രന്‍, മണിയന്‍പിള്ളരാജു, എം.ജി.ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി , ഭാവനാ രാധാകൃഷ്ണന്‍, കവി വി.മധുസൂദനന്‍ നായര്‍, കവയിത്രി റോസ്‌മേരി, വിധുപ്രതാപ്, ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചുമാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.