തിരുവനന്തപുരം: പെരിയയിൽ രണ്ട് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നത് അപലപനീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇതൊരിക്കലും നടക്കാൻ പാടില്ലാത്തും ആധുനിക സമൂഹത്തിന്റെ രീതികളോട് പൊരുത്തപ്പെടാത്തതുമാണ്. കൊലപാതകം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെന്നുധരിച്ച ഒരു ന്യൂനപക്ഷം ഇപ്പോഴുമുണ്ട്. അവരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.