തിരുവനന്തപുരം: ബി.ജെ.പി.യുമായി രഹസ്യധാരണയുണ്ടെന്ന സി.പി.എം., കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ കേരളരാഷ്ട്രീയം ബി.ജെ.പി. കേന്ദ്രീകൃതമായി മാറിയെന്നതിന്റെ സൂചനയെന്ന് സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള.

ഇടത്-വലത് മുന്നണികൾക്കും ഇപ്പോൾ ബി.ജെ.പി.യെ ഭയമാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഭയം മൂർച്ഛിച്ചതിനാലാണ് നേതാക്കൾ ബി.ജെ.പി.യെക്കുറിച്ച് പിച്ചും പേയും പറയുന്നത്.

കേരളത്തിൽ ബി.ജെ.പി. വളർന്നത് ജനപിന്തുണ മൂലമാണ്. ഇരുമുന്നണികളെയും ജനം തിരിച്ചറിഞ്ഞു. ഇനി ജനങ്ങളെ ഇവർക്ക് കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.