തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി.
24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ മഴപെയ്യാം. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പാലക്കാട്, തൃശ്ശൂർ, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.