തിരുവനന്തപുരം: എം.ബി.ബി.എസ്., ബി.ഡി.എസ്., ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നിവയിലേതെങ്കിലും കോഴ്‌സില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും സി.ബി.എസ്.ഇ. മേയ് ആറിന് നടത്തുന്ന നീറ്റ്-യു.ജി. പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

നീറ്റ്-യു.ജി. പരീക്ഷയ്ക്കായി www.cbseneet.nic.in എന്ന വെബ്‌സൈറ്റിലൂടെ 2018 മാര്‍ച്ച് ഒന്‍പതിനകം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.