തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ നവംബറില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

നോട്ട് നിേരാധനം നടപ്പിലാക്കിയ 2016 നവംബറില്‍ 151 കോടി രൂപയായിരുന്ന റവന്യൂവരുമാനം ഈ നവംബറില്‍ 75 ശതമാനം വര്‍ധിച്ച് 266 കോടിരൂപയായി.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മൂന്നുശതമാനം മുതല്‍ 24 ശതമാനംവരെ വര്‍ധനവും നവംബര്‍ മാസത്തില്‍ 75 ശതമാനം വരുമാനവര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്.

കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ മാസംവരെ ലഭിച്ചത് 1698 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വര്‍ധനവുണ്ടായി 1908 കോടി രൂപയായി -അദ്ദേഹം പറഞ്ഞു.