തിരുവനന്തപുരം: ബസ് ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നതിന് കേരള സ്റ്റേറ്റ് ഫെയര്‍ ഡിവിഷന്‍ കമ്മിറ്റി നവംബര്‍ 30-ന് രാവിലെ 11-ന് വഴുതയ്ക്കാട് ട്രാന്‍സ് ടവേഴ്‌സിലെ ഏഴാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ പൊതു തെളിവെടുപ്പു നടത്തും.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമ്മിറ്റിയെ അറിയിക്കാന്‍ താത്പര്യമുള്ളവര്‍ അന്നുരാവിലെ 11-ന് മുമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തി പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമ്മിറ്റിക്ക് മുമ്പാകെ നല്‍കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യണം. ആംബുലന്‍സുകളുടെ നിരക്ക് നിശ്ചയിക്കുക, കെ.എസ്.ആര്‍.ടി.സി. പുതുതായി നിരത്തിലിറക്കുന്ന സൂപ്പര്‍ എയര്‍ എക്‌സ്​പ്രസിന്റെ നിരക്ക് നിശ്ചയിക്കുക എന്നീ വിഷയങ്ങളും അന്നത്തെ മീറ്റിങ്ങിന്റെ പരിഗണനയിലുണ്ട്.