തിരുവനന്തപുരം: കൊച്ചുവേളി-ഹൈദരാബാദ് പാതയില്‍ നിരക്കു കൂടിയ പ്രത്യേക തീവണ്ടി ഉണ്ടാകും. ഹൈദരാബാദില്‍നിന്ന് വ്യാഴാഴ്ചയും കൊച്ചുവേളിയില്‍നിന്ന് ശനിയാഴ്ചയും പുറപ്പെടും.

11-ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന(07229) തീവണ്ടി 13-ന് പുലര്‍ച്ചെ 3.40-ന് ഹൈദരാബാദിലെത്തും. കൊച്ചുവേളിയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് 12-ന് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ തീവണ്ടി(04427) ഉണ്ടാകും.