തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ തറക്കല്ലിടാന്‍ 17-ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിധാനത്തെത്തും. ആദ്യമായാണ് അദ്ദേഹം ശബരിമല സന്ദര്‍ശിക്കുന്നത്.

4.99 കോടി ചെലവിലാണ് വിനോദസഞ്ചാരവകുപ്പ് കെട്ടിടം പണിയുന്നത്. 24 മുറികളടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിക്കും. രാവിലെ എട്ടിന് മേല്‍ശാന്തി നറുക്കെടുപ്പും നടത്തും.