തിരുവനന്തപുരം: ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു പരോളിനിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ചെത്തി. മട്ടാഞ്ചേരി സ്വദേശിയായ നാസറാണ്(54) തിരികെയെത്തിയത്. 1991ലാണ് 'അബു കൊലക്കേസി'ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസര്‍ ജയിലിലായത്.
രണ്ടുവര്‍ഷത്തിനു ശേഷം നാസറിനു പരോള്‍ ലഭിച്ചു. ഒരു മാസം കഴിഞ്ഞു തിരിച്ചുകയറുന്നതിനു പകരം മുംബൈയിലേക്കു കടക്കുകയായിരുന്നു. പരോള്‍ കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാതെ പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചു. ഇതിനിടയില്‍ ജീവിതമാര്‍ഗം തേടി സൗദി അറേബ്യയിലെത്തി. 11 വര്‍ഷം അവിടെ ചെലവഴിച്ചു. നിതാഖത്ത് നിയമം കര്‍ശനമാക്കിയതോടെ നാസര്‍ സൗദിയില്‍നിന്നു തിരികെപ്പോന്നു. ഇതിനിടെ അര്‍ബുദരോഗം പിടിപെട്ടു. നാട്ടിലെത്തി വിവിധ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടി. നാസര്‍ നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
നില്‍ക്കക്കള്ളിയില്ലാതെ തിരികെ ജയിലിലേക്കെത്തുകയായിരുന്നു.