തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എസ്.എഫ്.ഐ. നടത്തിവന്ന സമരം പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് വി.എസ്. വിമര്‍ശനവുമായി രംഗത്തെത്തിയത്. അക്കാദമി അധികൃതര്‍ അധികമായി കൈവശംവച്ചിട്ടുള്ള ഭൂമിയെക്കുറിച്ച് ഒന്നും പറയുന്നില്ല.

ദളിത് വിദ്യാര്‍ഥികളോട് ക്രിമിനല്‍ സ്വഭാവത്തോടെയുള്ള പെരുമാറ്റമാണ് അധികൃതരില്‍ നിന്നുള്ളത്. എസ്.എഫ്.ഐ. സമരം പിന്‍വലിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ്. പറഞ്ഞു.