തിരുവനന്തപുരം: മീനിലെ രാസസാന്നിധ്യം കണ്ടെത്താനുള്ള പരിശോധന കാര്യക്ഷമമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ അടുത്തയാഴ്ച നിയോഗിക്കും.
വിതരണകേന്ദ്രങ്ങളും സംഭരണശാലകളും കേന്ദ്രീകരിച്ചാകും പരിശോധന. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ സഹായവുമുണ്ടാകും.