തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ. പരീക്ഷ മാറ്റി. ജനറൽ ഇൻഫർമാറ്റിക്സ് എന്ന പേപ്പറിന്റെ പരീക്ഷയാണ് നടക്കേണ്ടിയിരുന്നത്.

ഞായറാഴ്ച വൈകുന്നേരം മുതൽ ഈ വിഷയത്തിന്റെ ചോദ്യക്കടലാസ് വാട്സ് ആപ്പിൽ പ്രചരിച്ചിരുന്നു. ചോദ്യം ചോർന്നൂവെന്ന സംശയത്തിൽ വിദ്യാർഥികളും പരീക്ഷയ്ക്ക് മാറ്റമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കാരണം 10 -ലേക്ക് മാറ്റിയതായിരുന്നു.

contenthighlights: calicut university exam postponed