തിരുവനന്തപുരം: കേരളത്തിൽ ജൂൺ 18 വരെയുളള നാലാഴ്ചയും അധികമഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. ഈയാഴ്ച അവസാനം അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷം എത്തുന്നതിന് മുമ്പേ കേരളത്തിൽ ശക്തമായ മഴപെയ്യുമെന്നാണ് സൂചന.

ആഴ്ച ഒന്ന്: മേയ് 28 വരെ

44.1 മില്ലീമീറ്റർ മഴപെയ്യാം. പതിവിനെക്കാൾ 11 ശതമാനം അധികം.

ആഴ്ച രണ്ട്: 29-ജൂൺ 4

146.8 മില്ലീമീറ്റർ മഴപെയ്യാം. പതിവിനെക്കാൾ 142 ശതമാനം അധികം.

ആഴ്ച മൂന്ന്: ജൂൺ 5-11

പെയ്യേണ്ടത് 62.6 മില്ലീമീറ്റർ. പ്രതീക്ഷിക്കുന്നത് 69.2 മില്ലീമീറ്റർ.

ആഴ്ച നാല്: ജൂൺ 12-18

പെയ്യേണ്ടത് 51.6 മില്ലീമീറ്റർ. പ്രതീക്ഷിക്കുന്നത് 77.2 മില്ലീമീറ്റർ.

മഴപ്രവചനം

ജൂൺ അഞ്ചോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തും. അല്പം നേരത്തേയെത്തുമെന്ന് മറ്റ് ഏജൻസികളും. അതിനുമുമ്പേ ശക്തമായ മഴ തുടങ്ങാനാണ് സാധ്യതയെന്നും പ്രവചനം.

മഞ്ഞ ജാഗ്രത

ചൊവ്വ: കൊല്ലം, പത്തനംതിട്ട, വയനാട്

ബുധൻ: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

Content Highlight:The rain will be strong before the monsoon