കോട്ടയം: വി.എം.സുധീരൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽനിന്ന് രാജിവെച്ചത് ശരിയായില്ലെന്നും അദ്ദേഹം സമിതിയിൽ തുടരണമെന്നും ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം സമിതിയിൽ ഉണ്ടാകണം. നേട്ടത്തിനുവേണ്ടി ആരുമായും കൂട്ടുകൂടുന്ന സമീപനമാണ് സി.പി.എമ്മിനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം നഗരസഭയിലെ ഇടത് അവിശ്വാസത്തിന് ബി.ജെ.പി. പിന്തുണ നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Sudheeran should be in political affairs committee says Oommen Chandy