മൂന്നാർ: പ്ലസ്‌വൺ വിദ്യാർഥിനികളെ ക്ലാസ്‌മുറിയിൽ മദ്യലഹരിയിൽ കണ്ടെത്തി. മദ്യം വാങ്ങിനൽകിയ ഓട്ടോഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. മൂന്നാർ ന്യൂ കോളനി സ്വദേശി സെൽവ(26)ത്തിനെതിരേയാണ് ദേവികുളം പോലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാല് വിദ്യാർഥിനികളെ മദ്യലഹരിയിൽ ക്ലാസ്‌മുറിയിൽ കണ്ടെത്തിയത്. പ്രഥമാധ്യാപകൻ വിവരം പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിച്ചു.
ഇവർ വിദ്യാർഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവർ ഇടവേളയ്ക്ക് സ്കൂളിലെത്തി മദ്യം നൽകിയെന്നും നാലുപേരും ചേർന്ന് കുടിച്ചെന്നും പറഞ്ഞത്. മറ്റൊരാൾക്ക് നൽകാനെന്നുപറഞ്ഞാണ് മദ്യം നൽകിയതെന്നും, അത് തങ്ങൾ കുടിക്കുകയായിരുന്നെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. കുട്ടികളെ പിന്നീട് അച്ഛനമ്മമാർക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: All are plusone students