തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികൾ നടത്താം.